റോം: ഇറ്റലിയില്‍ രണ്ടാം ഘട്ട കൊവിഡ് വ്യാപനം തീവ്രമായിരിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ സിനിമ തീയ്യേറ്റര്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍ എന്നിവ വീണ്ടും അടയ്ക്കും. ബാറുകളും റസ്‌റ്റോറന്റുകളും വൈകുന്നേരം ആറു മണിവരെ മാത്രമേ പ്രവര്‍ത്തിക്കൂ. മറ്റു കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണമില്ല.
അതേസമയം സിനിമാ തീയ്യേറ്ററുകള്‍ അടക്കുന്നതിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടനയായ എഎന്‍ഇസി രംഗത്ത് എത്തിയിട്ടുണ്ട്. തീയ്യേറ്ററുകള്‍ അടക്കുന്നത് സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് കാണിച്ച് സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
നവംബര്‍ 24 വരെയാണ് തീയ്യേറ്ററുകള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍ എന്നിവ അടച്ചിടുക. ഇതിനു പുറമെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ‘ജനങ്ങളുടെ ആരോഗ്യവും സമ്പദ്വ്യവസ്ഥയും സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം’ എന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞത്. കഴിഞ്ഞ ദിവസം മാത്രം ഇറ്റലിയില്‍ 21,273 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 128 പേര്‍ മരിക്കുകയും ചെയ്തു.
Discussion about this post