സാവോ പോളോ: മുന്‍ ബ്രസീല്‍ ഫുട്ബോള്‍ താരം റൊണാള്‍ഡീന്യോക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തന്റെ മുന്‍ ക്ലബ്ബ് അത്ലറ്റിക്കോ മിനെയ്റോയുടെ ആസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനാ ഫലം പോസിറ്റീവാണെന്ന് റൊണാള്‍ഡീന്യോ തന്നെയാണ് അറിയിച്ചത്. താരത്തിന് രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ല. നിലവില്‍ ബെലോ ഹൊറിസോണ്ടെയിലെ ഒരു ഹോട്ടലില്‍ ഐസൊലേഷനിലാണ് താരം.