ഇസ്ലമാബാദ്: പാകിസ്താനിലെ പ്രമുഖ ചാനലിലെ ചര്‍ച്ചയാക്കിടെ അവതാരകന്റെ ശരീരത്തിലേക്ക് തീ വീണു. സ്റ്റുഡിയോയില്‍ വച്ച് ചര്‍ച്ചയ്ക്ക് എത്തിയയാളും അവതാരകനും തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ചര്‍ച്ച ലൈവില്‍ പോകുന്ന സമയത്താണ് തീ വീണത്, അതേസമയം പുറകില്‍ നിന്ന് ചില ശബ്ദങ്ങള്‍ കേള്‍ക്കാം.
എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ അവതാരകന്‍ ചര്‍ച്ച തുടര്‍ന്നെങ്കിലും മുകളില്‍ നിന്നും അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് തീ വീണു. ഞൊടിയിടയില്‍ അദ്ദേഹം ഇരുന്നിടത്തു നിന്നും എഴുന്നേറ്റു മാറിയതിനാല്‍ പരിക്കുകളൊന്നും സംഭവിച്ചില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.
What just happened with this news anchor? pic.twitter.com/RoYLekEit0
— Naila Inayat (@nailainayat) December 5, 2018
















Discussion about this post