കാബൂള്‍: കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്ത് ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. വിദ്യാര്‍ത്ഥികളടക്കം 30 പേരാണ് മരിച്ചത്. ആക്രമണത്തില്‍ എഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
നിരവധി വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ഥാപനത്തിനുള്ളിലേക്ക് ഭീകരന്‍ കടക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ അതിന് മുമ്പേ പൊട്ടിത്തെറിച്ചെന്നുമാണ് ആഭ്യന്തര മന്ത്രാലയം വക്താവ് താരേഖ് ആര്യന്‍ പറഞ്ഞത്. വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എത്തിയ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സുരക്ഷാ സേന സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് കാബൂളില്‍ ചാവേര്‍ ആക്രമണമുണ്ടായത്. അഫ്ഗാന്‍ സര്‍ക്കാറും നാറ്റോയും ആക്രമണത്തെ അപലപിച്ചു. രാജ്യത്ത് സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്ന് യുഎസ് സ്ഥാപനപതി ആവശ്യപ്പെട്ടു.
Discussion about this post