ലണ്ടന്‍: കൊവിഡ് വൈറസിനെതിരായി ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഓക്സ്ഫര്‍ഡ് വാക്സിന് കഴിയുന്നുണ്ടെന്ന് ഗവേഷകര്‍. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കവേയാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ബ്രിസ്റ്റള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കെ ഇതില്‍ പഠനം നടത്തിയത്.
ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരും ആസ്ട്രാസെനേക്ക എന്ന കമ്പനിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനാണിത്. ‘ഒരു വാക്സിന്റെ പ്രവര്‍ത്തനരീതി വിലയിരുത്തി ഏറ്റവും കൃത്യമായ നിഗമനത്തിലേക്ക് എത്തുകയെന്നത് നിലവില്‍ നമുക്ക് സാധ്യമല്ല. അത് സാങ്കേതികതയുടെ പോരായ്കയും ആകാം. പക്ഷേ ഇതുവരെയുള്ള ഫലങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഓക്സ്ഫര്‍ഡ് വാക്സിന് ഗവേഷകലോകം പ്രതീക്ഷിച്ചതിന് അനുസരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ തീര്‍ച്ചയായും ഇതൊരു ശുഭവാര്‍ത്തയായി നമുക്ക് കണക്കാക്കാം’ എന്നാണ് പഠനത്തിന് നേതൃത്വം നല്കിയ ഡോ. ഡേവിഡ് മാത്യൂസ് പറയുന്നത്.
Discussion about this post