ബ്രസീല്‍: ബ്രസീലില്‍ കൊവിഡ് വാക്സിന് പരീക്ഷണത്തില്‍ പങ്കെടുത്ത വൊളന്റിയര്‍ മരിച്ചു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് പരീക്ഷണത്തില്‍ പങ്കെടുത്ത വൊളന്റിയറാണ് മരിച്ചത്. ബ്രസീലിയന്‍ യുവ ഡോക്ടര്‍ ഡോ.ജാവോ പെദ്രോ ഫീറ്റോസയാണ് മരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ബ്രസീലിയന്‍ ആരോഗ്യ വിഭാഗമായ അന്‍വിസയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അതേസമയം കൊവിഡ് വാക്സിന് പരീക്ഷണവുമായി മുമ്പോട്ട് പോകാന്‍ തന്നെയാണ് പരീക്ഷണത്തിന് നേതൃത്വം കൊടുക്കുന്ന സംഘത്തിന്റെ നിലവിലെ തീരുമാനം.
നിലവില്‍ രണ്ട് തരം വാക്സിനാണ് പരീക്ഷണത്തിന് തയാറായ വൊളന്റിയര്‍മാര്‍ക്ക് നല്‍കുന്നത്. ഒരു വിഭാഗത്തിന് കുത്തിവയ്ക്കുന്നത് കൊവിഡ് വാക്സിനും രണ്ടാം വിഭാഗത്തിന് കുത്തിവയ്ക്കുന്നത് മെനിഞ്ജൈറ്റിസിന് ഉപയോഗിക്കുന്ന വാക്സിനുമാണ്. മരിച്ച ബ്രസീലിയന്‍ സ്വദേശിക്ക് കൊവിഡ് വാക്സിനല്ല കുത്തിവച്ചതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഏത് വാക്സിന് ആര്‍ക്കാണ് കുത്തിവയ്ക്കുന്നതെന്ന് അധികൃതര്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയില്ല. വാക്സിന് എത്രമാത്രം ഫലപ്രദമെന്ന് അറിയാനാണ് ഈ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
Brazil's COVID-19 vaccine volunteer dies, authorities say trial to continue
Read @ANI story | https://t.co/kMQRHLieNs pic.twitter.com/zyp7NRVOBC
— ANI Digital (@ani_digital) October 22, 2020
Discussion about this post