ബെല്‍ഫാസ്റ്റ്: വിമാനത്തിനുള്ളില്‍ മാസ്ക് ധരിക്കാന്‍ കൂട്ടാക്കാതെ ജീവനക്കാരോട് തട്ടിക്കയറിയ സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഈസിജെറ്റ് എന്ന യാത്രാ വിമാനത്തിലാണ് സംഭവം.മാസ്ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്നു ജീവനക്കാര്‍ പറഞ്ഞതോടെ സ്ത്രീ ദേഷ്യപ്പെടുകയായിരുന്നു.
വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് വിമാനത്താവളത്തില്‍നിന്ന് എഡിന്‍ബര്‍ഗിലേക്കുള്ള യാത്രാ വിമാനത്തിനുള്ളില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. യാത്രക്കാരില്‍ ഒരാളാണ് വിഡിയോ പകര്‍ത്തിയത്.
An Easyjet passenger is thrown off the Belfast to Edinburgh flight this afternoon after she refused to wear a face covering 👀 pic.twitter.com/YwRLNBK8aA
— stephen 🇬🇧 (@LFC_blano) October 18, 2020
മാസ്ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്നു ജീവനക്കാര്‍ നിലപാട് എടുത്തു. ഇതോടെ സ്ത്രീ ദേഷ്യപ്പെടുകയും ജീവനക്കാരുടെ മുഖത്ത് തുപ്പുകയും മറ്റു യാത്രക്കാരുടെ നേരേ ചുമയ്ക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യാത്രക്കാരോട് ക്രൂരമായി പെരുമാറിയ സ്ത്രീയെ പോലീസെത്തി പിടികൂടി. ‘കൊറോണ ആണെങ്കിലും അല്ലെങ്കിലും എല്ലാവരും മരിക്കും’ എന്ന് അവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. വീഡിയോ വൈറലായതോടെ ഇവര്‍ക്കെതിരെ ട്വിറ്ററില്‍ വന്‍ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.
Discussion about this post