ലോസ് ആഞ്ചലിസ്; അലാസ്കയ്ക്ക് സമീപം അതിശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പും നല്കി. മേഖലയില്‍ ചെറിയ സുനാമി തിരമാലയുണ്ടായതായി യുഎസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആള്‍നാശമോ മറ്റ് അപകടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തിങ്കളാഴ്ച പ്രാദേശിക സമയം 1.54 നാണ് ഭൂചനമുണ്ടായത്. സാന്‍ഡ് ഹില്‍ നഗരത്തിന് 100 കിലോമീറ്റര്‍ തെക്ക് കിഴക്ക് 40 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അഞ്ചിന് മുകളില്‍ തീവ്രതയുള്ള നിരവധി തുടര്‍ ചലനങ്ങളുമുണ്ടാവുകയും ചെയ്തു.
അലാസ്കയിലെ കെന്നഡി എന്‍ട്രന്‍സ് മുതല്‍ യൂണിമാക് പാസ് വരെയുള്ള പസഫിക് തീരത്ത് നാഷണല്‍ വെതര്‍ സര്‍വീസ് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. തെക്കന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് പരിഗണിച്ച് താമസക്കാരെ ഉയര്‍ന്ന സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post