വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അമേരിക്ക വിടുമെന്ന് പറഞ്ഞ ഡൊണാള്‍ഡ് ട്രംപിനെ ട്രോളി എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഇതൊരു വാഗ്ദാനമാണോ എന്നാണ് ട്രംപ് നടത്തിയ പ്രസ്താവനകളുടെ വീഡിയോകള്‍ പങ്കുവെച്ച് കൊണ്ട് ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചത്.
യുഎസ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനെന്നും അത്രയും മോശം സ്ഥാനാര്‍ത്ഥിയോട് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ താന്‍ രാജ്യം വിടുമെന്നാണ് ജോര്‍ജിയയിലെ മക്കോണില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ ട്രംപ് പറഞ്ഞത്. ഡെമോക്രാറ്റുകള്‍ക്ക് എന്നും അമേരിക്കന്‍ സംസ്‌കാരത്തോട് പുച്ഛം മാത്രമാണെന്നും അമേരിക്കയെ കമ്യൂണിസ്റ്റ് രാജ്യമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
അതേസമയം ട്രംപിനുനേരെ കൊവിഡ് തന്നെയാണ് ബൈഡന്‍ ആയുധമാക്കിയിരിക്കുന്നത്. മായപോലെ കൊവിഡ് അപ്രത്യക്ഷമാകുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവനയെന്നും എന്നാല്‍ ഇപ്പോഴും രാജ്യത്തെ ആളുകളുടെ ജീവന്‍ അപഹരിക്കുകയാണ് വൈറസെന്നും ബൈഡന്‍ കുറ്റപ്പെടുത്തി. മാസ്‌ക് ധരിക്കൂ, കൈ കഴുകൂ, ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ എന്നാണ് മറ്റൊരു ട്വീറ്റില്‍ ജോ ബൈഡന്‍ ട്വീറ്റ് ചെയ്തിട്ടുള്ളത്.
Promise? pic.twitter.com/Wbl86i8uYo
— Joe Biden (@JoeBiden) October 17, 2020
Discussion about this post