തെരഞ്ഞെടുപ്പില്‍ ബൈഡനോട് തോറ്റാല്‍ രാജ്യം വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ജോര്‍ജിയ: തെരഞ്ഞെടുപ്പില്‍ ബൈഡനോട് തോറ്റാല്‍ രാജ്യം വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്. യുഎസ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനെന്നും അത്രയും മോശം സ്ഥാനാര്‍ത്ഥിയോട് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ താന്‍ രാജ്യം വിടുമെന്നാണ് ജോര്‍ജിയയിലെ മക്കോണില്‍ നടന്ന തെരഞ്ഞെടുപ്പുറാലിയില്‍ ട്രംപ് പറഞ്ഞത്.

ഡെമോക്രാറ്റുകള്‍ക്ക് എന്നും അമേരിക്കന്‍ സംസ്‌കാരത്തോട് പുച്ഛം മാത്രമാണെന്നും അമേരിക്കയെ കമ്യൂണിസ്റ്റ് രാജ്യമാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

അതേസമയം ട്രംപിനുനേരെ കൊവിഡ് തന്നെയാണ് ഡിട്രോയിറ്റിലെയും മിഷിഗനിലെയും റാലികളില്‍ ബൈഡന്‍ ആയുധമാക്കിയത്. മായപോലെ കൊവിഡ് അപ്രത്യക്ഷമാകുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവനയെന്നും എന്നാല്‍ ഇപ്പോഴും രാജ്യത്തെ ആളുകളുടെ ജീവന്‍ അപഹരിക്കുകയാണ് വൈറസെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

Exit mobile version