ശൂന്യാകാശത്തേക്ക് ചിക്കന്‍ നഗ്ഗെറ്റ് പറത്തിവിട്ട് ഒരൂ സൂപ്പര്‍മാര്‍ക്കറ്റ്, അമ്പതാംവാര്‍ഷിക ആഘോഷം വേറെ ലെവല്‍; ലോക ശ്രദ്ധ നേടി ചിത്രങ്ങള്‍

ലണ്ടന്‍: ശൂന്യാകാശത്ത് ചിക്കന്‍ നഗ്ഗെറ്റ് എത്തിച്ച് ഒരൂ സൂപ്പര്‍മാര്‍ക്കറ്റ് ലോക ശ്രദ്ധനേടി. ഒരു ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റാണ് ഇത്തരത്തിലൊരു ബ്രെഡ് പ്രോട്ടീന്‍ ആദ്യമായി ബഹിരാകാശത്തേക്ക് അയച്ചത്. അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നതിനായി, ഐസ്ലാന്റ് എന്നറിയപ്പെടുന്ന ഐസ്ലാന്റ് ഫുഡ്‌സ് ലിമിറ്റഡാണ് ശൂന്യാകാശത്തേക്ക് ഒരു ചിക്കന്‍ നഗ്ഗെറ്റ് അയച്ച് പുതിയ മാര്‍ക്കറ്റിങ് രീതി പരീക്ഷിച്ചത്.

ഇവര്‍ പുറത്തിറക്കിയ ഒരു വീഡിയോയില്‍, കാഴ്ചക്കാര്‍ക്ക് ബഹിരാകാശത്തേക്ക് ചിക്കന്‍ നഗ്ഗെറ്റ് അയക്കുന്നത് കാണാന്‍ കഴിയും. ‘വെബ്‌സൈറ്റ് അടിസ്ഥാനമാക്കി മാര്‍ക്കറ്റിംഗ് കാമ്പെയ്‌നുകളും പബ്ലിസിറ്റിയും സ്‌പെഷ്യലൈസ് ചെയ്ത ലോകത്തെ പ്രമുഖ ബഹിരാകാശ വിപണന കമ്പനിയാണ് സെന്റ് ഇന്റു സ്‌പേസ്.

വെയില്‍സിലെ ഒരു സൈറ്റില്‍ നിന്ന്, ചിക്കന്‍ നഗ്ഗെറ്റ് ഭൗമാന്തരീക്ഷത്തിലൂടെ 110,000 അടി (അതായത് 33.5 കിലോമീറ്റര്‍) ഉയരത്തില്‍ എത്തിച്ച്, അവിടെയത് നിയര്‍ സ്‌പേസ് എന്നറിയപ്പെടുന്ന പ്രദേശത്ത് പൊങ്ങിക്കിടന്നു,’ സെന്റ് ഇന്റു സ്‌പേസ് അതിന്റെ വെബ്‌സൈറ്റില്‍ ഒരു പ്രസ്താവനയില്‍ എഴുതി.

താഴ്ന്ന മര്‍ദ്ദത്തിലും 65 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുള്ള താപനിലയിലും ചിക്കന്‍ നഗ്ഗെറ്റ് ഒരു മണിക്കൂര്‍ ‘ഫ്‌ലോട്ടിംഗ്’ ചെലവഴിച്ചുവെന്ന് സെന്റ് ഇന്റു സ്‌പേസ് പറയുന്നു.മനുഷ്യന് ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുള്ള അന്തരീക്ഷവും ബഹിരാകാശവും കൂടിചേരുന്നയിടമാണ് നിയര്‍ സ്‌പേസ്.

വെയില്‌സിലെ കമ്പനിയുടെ ആസ്ഥാനത്തിന് സമീപം ഗ്യാസ് നിറച്ച കാലാവസ്ഥാ ബലൂണിലാണ് ഉപഗ്രഹ ട്രാക്കിംഗ് സംവിധാനത്തിന്റെ സഹായത്തോടെ ക്യാമറ പിന്തുണയോടെ ചിക്കന്‍ നഗ്ഗെറ്റ് വിക്ഷേപിച്ചത്. 200 മൈല് വേഗതയില്‍ ന്യൂജെറ്റ് സഞ്ചരിച്ചതായി ഐറിഷ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു, നഗ്ഗെറ്റിന്റെ സംരക്ഷണത്തിനായി ഒരു പാരച്യൂട്ട് 62,000 അടി വിന്യസിച്ചിരുന്നു.

‘ഞങ്ങളുടെ ഉപഭോക്തൃ പ്രിയങ്കരങ്ങളിലൊന്നായ നഗ്ഗെറ്റ് ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനേക്കാള്‍ ഈ ലോകത്തിന് ഞങ്ങള്‍ക്ക് കാണിക്കാന്‍ മറ്റൊന്നില്ല’ ഐസ്ലാന്‍ഡിന്റെ ട്രേഡിംഗ് ഡയറക്ടര്‍ ആന്‍ഡ്രൂ സ്റ്റാനിലാന്‍ഡ് ദി ഐറിഷ് ന്യൂസിനോട് പറഞ്ഞു.

Exit mobile version