ലണ്ടൻ: കൊവിഡ് രോഗത്തെ പ്രതിരോധിക്കാൻ വാക്‌സിൻ പരീക്ഷണങ്ങൾ പുരോഗമിക്കവെ വ്യത്യസ്തമായ പരീക്ഷണവുമായി ബ്രിട്ടൻ. ക്ഷയരോഗത്തിനുള്ള ബാസിലസ് കാൽമെറ്റ്ഗുറിൻ (ബിസിജി) വാക്‌സിന് കൊവിഡിനെ പ്രതിരോധിക്കാനാകുമോ എന്നാണ് ബ്രിട്ടൻ പഠനം നടത്തുന്നത്. ഇതിനായി 10,000 പേരെ തിരഞ്ഞെടുക്കുമെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.
യൂണിവേഴ്‌സിറ്റി ഓഫ് എക്സ്റ്ററിന്റെ നേതൃത്വത്തിലാണ് പരീക്ഷണം. ബിസിജി വാക്‌സിൻ ആളുകളുടെ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഇത് കൊവിഡിനെതിരേ ചില പരിരക്ഷകൾ നൽകുന്നുണ്ടെന്നും യൂണിവേഴ്‌സിറ്റി ഓഫ് എക്സ്റ്ററിലെ പ്രൊഫ ജോൺ ക്യാമ്പൽ പറഞ്ഞു. അപകട സാധ്യതയുള്ളവരെ സംരക്ഷിക്കാൻ ബിസിജി വാക്‌സിൻ ഉപയോഗിക്കാൻ കഴിയുമോയെന്നാണ് ഗവേഷകർ പരിശോധിക്കുന്നത്.
‘അപകടസാധ്യതയുള്ള ആളുകളെ സംരക്ഷിക്കാൻ ബിസിജി വാക്‌സിൻ സഹായിക്കുമോയെന്നാണ് ഞങ്ങൾ പരിശോധിക്കുന്നത്. അങ്ങനെയാണെങ്കിൽ, ലഭ്യമായതും ചെലവ് കുറഞ്ഞതുമായ ഈ വാക്‌സിനേഷൻ നൽകുന്നതിലൂടെ ഞങ്ങൾക്ക് ജീവൻ രക്ഷിക്കാൻ കഴിയും.’ ഗവേഷകർ പറയുന്നു.
Discussion about this post