ലണ്ടന്‍: കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ത്രിതല ലോക്ക്ഡൗണ്‍ രാജ്യവ്യാപകമായി നടപ്പിലാക്കാനൊരുങ്ങി ബ്രിട്ടണ്. പ്രധാനമന്ത്രി ബോറിസ് ജോണ്സണ് നിയന്ത്രണങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് തരത്തിലുള്ള നിയന്ത്രണങ്ങളാവും കൊവിഡ് വ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വിവിധ മേഖലകളില്‍ നടപ്പിലാക്കുക.
നിയന്ത്രണങ്ങള്‍ ഇങ്ങനെ;
രോഗവ്യാപനം കുറവുള്ള മേഖലകളില്‍ ഒന്നാമത്തെ വിഭാഗത്തില്‍പ്പെട്ട നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. ആറു പേരിലധികം കൂട്ടംകൂടാന്‍ പാടില്ല, സാമൂഹ്യ അകലം കൃത്യമായി പാലിക്കണം തുടങ്ങിയ നിബന്ധനകളാവും ഒന്നാമത്തെ വിഭാഗത്തില്‍ ഉണ്ടാവുക.
രണ്ടാമത്തെ വിഭാഗത്തില്‍ പബ്ബുകളിലും ബാറുകളിലും ഭക്ഷണശാലകളിലും ജനങ്ങള്‍ ഇടപഴകുന്നതിന് നിയന്ത്രണള്‍ ഏര്‍പ്പെടുത്തും. മൂന്നാമത്തെ വിഭാഗത്തിലാവും ഏറ്റവും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സ്ഥലത്തെ ജനങ്ങള്‍ വീടിനു പുറത്ത് ആരുമായും ഇടപഴകാന്‍ അനുവദിക്കില്ല.
പ്രദേശത്തെ പബ്ബുകള്‍, ബാറുകള്‍, ഭക്ഷണശാലകള്‍ എന്നിവ അടച്ചിടുമെന്നും സൂചനയുണ്ട്. കോവിഡ് രോഗികള്‍ വളരെയധികമുള്ള പ്രദേശങ്ങളിലാവും മൂന്നാമത്തെ വിഭാഗത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.
Discussion about this post