ഓണ്‍ലൈനില്‍ വിവാഹവസ്ത്രം ഓഡര്‍ ചെയ്ത യുവതിക്ക് കിട്ടിയത് അമ്പരപ്പിക്കുന്ന വസ്ത്രം. കാനഡയിലെ പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് സ്വദേശിനിയായ മേഗന് ടെയ്ലര് ആണ് ഇകൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ വിവാഹവസ്ത്രം വാങ്ങിയത്. ചിത്രത്തിലെ മനോഹരമായ ഗൗണില്‍ ആകൃഷ്ടയായ മേഘന് ഇത്തരത്തില്‍ പണികിട്ടിയത്.
100 ഡോളര്‍ (ഏകദേശം 7000 ഇന്ത്യന്‍ രൂപ) വില വരുന്ന സെക്കന്‍ഡ് ഹാന്‍ഡ് ഗൗണ്‍ ആണ് മേഗന് ഓഡര്‍ ചെയ്തത്. രാജകീയ ശൈലിയിലുള്ള, ലേസ് സ്ലീവുകളോടും ‘V’ ഷെയ്പ്പ് നെക്കോടും കൂടിയ മനോഹരമായ ഒരു ഗൗണിന്റെ ഫോട്ടോയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഫ്രോക്കിനു സമാനമായ ഒരു വസ്ത്രമാണ് മേഗന് ലഭിച്ചത്. തീരെ അനുയോജ്യമല്ലാത്ത അളവിലും ഡിസൈനിലുമുള്ള വസ്ത്രമാണ് മേഗന് കിട്ടിയത്.
വിവാഹത്തിന് ധരിക്കാന്‍ അനുയോജ്യമല്ലാത്ത ആ വസ്ത്രം തിരികെ സ്വീകരിച്ച് പണം തരണമെന്ന് മേഗന് അഭ്യര്‍ത്ഥിച്ചു. ഒരു സ്വകാര്യ വില്പനക്കാരനാണ് സൈറ്റിലൂടെ ഈ ഗൗണ്‍ വിറ്റത്. ഇയാള്‍ പണം തിരികെ നല്കാന് ആദ്യം വിസമ്മതിച്ചു. തന്റെ വിവാഹ പദ്ധതികള്‍ ഈ വസ്ത്രം തകര്‍ത്തെന്ന് മേഗന് പറഞ്ഞതോടെ പണം തിരികെ നല്‍കുകയായിരുന്നു.
Discussion about this post