ബെയ്ജിങ്: ചൈനയാണ് കൊറോണ വൈറസിന്റെ ഉറവിടമെന്ന വാദത്തെ തള്ളി വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്‍യിങ്. കഴിഞ്ഞ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടുവെന്നും എന്നാല്‍ അക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്യുകയും നടപടികള്‍ കൈക്കൊണ്ടതും ചൈനയാണെന്നും ചുന്‍യിങ് പറഞ്ഞു.
വുഹാനിലെ മാംസച്ചന്തയില്‍നിന്നാണ് വൈറസ് വ്യാപനം ആരംഭിച്ചതെന്ന വാദം ചുന്‍യിങ് തള്ളി. ബയോ ലാബില്‍നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന അമേരിക്കന്‍ ആരോപണത്തെയും തള്ളിക്കളഞ്ഞു. കൊറോണ വൈറസിനെ കുറിച്ചുള്ള കാര്യങ്ങള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മറച്ചുവെക്കുന്നു എന്ന അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ചുന്‍യിങ്.
യു.എസ്., ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന് എന്നീ രാജ്യങ്ങള്‍ പങ്കെടുത്ത ക്വാഡ് മന്ത്രിതല യോഗത്തിലായിരുന്നു ചൈനയ്ക്കെതിരായ പോംപിയോയുടെ പരാമര്‍ശം. കൊറോണ വൈറസ് പ്രതിസന്ധിയെ അനന്തമായ മഹാദുരിതത്തിലേക്ക് നയിച്ചത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വിവരങ്ങള്‍ മറച്ചുവെച്ചതിനാല്‍ ആണെന്നായിരുന്നു പോംപിയോയുടെ വിമര്‍ശനം.
ലോകത്താകമാനം പടര്‍ന്നുപിടിച്ച വൈറസ് ബാധിച്ചത് കോടിക്കണക്കിനാളുകള്‍ക്കാണ്. ലക്ഷങ്ങള്‍ മരിച്ചുവീഴുകയും ചെയ്തു. വൈറസ് വ്യാപനം തടയാന്‍ ഇതുവരെ വാക്സിനുകള്‍ കണ്ടെത്താത്തതാണ് രോഗവ്യാപനത്തിനും മരണസംഖ്യ ഉയരാനും കാരണമായത്.
Discussion about this post