സൊമാലിയയില്‍ ഇരട്ട ചാവേര്‍ ആക്രമണം; 16 പേര്‍ കൊല്ലപ്പെട്ടു

മൊഗദിഷു: സൊമാലിയയിലെ ബൈദോവയിലെ ഹോട്ടലില്‍ നടന്ന ഇരട്ട ചാവേര്‍ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ട്രക്ക് ബോബിംങ് ആക്രമണത്തിന്റെ വാര്‍ഷികത്തിന്റെ തലേ ദിവസം നടന്ന ആക്രമത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ചാവേര്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അല്‍ ഷബാബ് എന്ന തീവ്രവാദ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സൊമാലിയയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ട്രക്ക് ബോംബിംങ് ആക്രമണത്തിന്റെ വാര്‍ഷികത്തിന്റെ തലേ ദിവസമാണ് ഈ സ്‌ഫോടനമുണ്ടായിരിക്കുന്നത്. ട്രക്ക് ബോംബിംങില്‍ അഞ്ഞൂറോളം പേര്‍ മരണപ്പെട്ടിരുന്നു. അല്‍ ഷബാബായിരുന്നു അന്നും ആക്രമണം നടത്തിയത്.

Exit mobile version