സ്റ്റോക്‌ഹോം: ഈ വർഷത്തെ രസതന്ത്രത്തിനുള്ള നോബേൽ പുരസ്‌കാരം ജീനോം എഡിറ്റിങ്ങിലുള്ള പ്രത്യേക സങ്കേതം ക്രിസ്പർ CRISPR വികസിപ്പിച്ചെടുത്ത ഗവേഷകമാർക്ക്. ഫ്രഞ്ച് ഗവേഷക ഇമാനുവൽ ഷാർപന്റിയറും അമേരിക്കൻ ഗവേഷക ജന്നിഫർ എ ഡൗഡ്‌നയുമാണ് പുരസ്‌കാരം പങ്കിട്ടെടുത്തത്.
ബർലിനിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറാണ് ഇമാനുവൽ ഷാർപന്റിയർ. ബെർകിലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ ഗവേഷകയാണ് ജന്നിഫർ എ ഡൗഡ്‌ന.
റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് സെക്രട്ടറി ജനറൽ ഗോറൻ ഹൻസൺ ആണ് ബുധനാഴ്ച പുരസ്‌കാരം പ്രഖ്യാപിച്ചത്. 10 ദശലക്ഷം സ്വീഡിഷ് ക്രോണ (8.2കോടി രൂപ) യാണ് പുരസ്‌കാരത്തുക.
Discussion about this post