സിയോൾ: കൊവിഡ് മഹാമാരി പോലും അരമണിക്കൂറിനുള്ളിൽ പരിശോധിച്ച് ഫലം ലഭിക്കുന്ന പുതിയ രോഗനിർണയ രീതി വികസിപ്പിച്ചെടുത്ത് ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞർ. പിസിആർ ടെസ്റ്റുപോലെ കൃത്യമായ ഫലം ഉറപ്പുനൽകുന്ന എസ്ഇഎൻഎസ്ആർ ടെക്‌നോളജി വികസിപ്പിച്ചെടുത്തത് കൊറിയയിലെ പോഹങ് ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഗവേഷകരാണ്.
കൊവിഡ് 19 മാത്രമല്ല, അല്ലാതെ മറ്റൊരു മഹാമാരി പൊട്ടിപ്പുറപ്പെട്ടാലും രോഗനിർണയ കിറ്റ് ഒരാഴ്ചയ്ക്കുളളിൽ വികസിപ്പിച്ചെടുക്കാനാവുമെന്നുളളതാണ് സങ്കേതികതയുടെ ഏറ്റവും വലിയ നേട്ടമെന്ന് നാച്വർ ബയോമെഡിക്കൽ എഞ്ചിനീയറിങ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
രോഗബാധിതരുമായുളള സമ്പർക്കം പരമാവധി ഒഴിവാക്കാനും ഇത് സഹായിക്കും. പിസിആർ ടെസ്റ്റിൽ വൈറസിനെ വേർതിരിച്ചെടുക്കാൻ സങ്കീർണമായ പ്രക്രിയ ആവശ്യമാണ്. തന്നെയുമല്ല വിലകൂടിയ ഉപകരണങ്ങളും പരിശോധനയ്ക്കായി വിദഗ്ധരുടെ ആവശ്യവുമുണ്ട്. ന്യൂക്ലിക് ആസിജ് ബൈൻഡിങ് റിയാക്ഷനിലൂടെ രോഗനിർണം നടത്തുന്നതാണ് എസ്ഇഎൻഎസ്ആർ ടെക്‌നോളജി. വളരെ കുറഞ്ഞ സമയത്തിനുളളിൽ തന്നെ സങ്കീർണമായ പ്രക്രിയകളില്ലാതെ ഫലം അറിയാൻ സാധിക്കും. പുതിയ സാങ്കേതികത ഉപയോഗിച്ച് അരമണിക്കൂറിനുള്ളിൽ ഒരു രോഗിയുടെ സാമ്പളിൽ നിന്ന് ഗവേഷകർ സാർസ് കോവ്2 വൈറസ് ആർഎൻഎ കണ്ടെത്തിയിരുന്നു.
Discussion about this post