വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. ആശുപത്രിയില്‍ നിന്ന് നേരെ വൈറ്റ് ഹൗസിലേക്കെത്തിയതിന് പിന്നാലെ ട്രംപ് മാസ്കും ഊരി മാറ്റിയതിന് ശേഷമാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേയ്ക്ക് കടന്നത്.
ട്രംപ്, വാഷിങ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. അതേസമയം, ആരോഗ്യനില തൃപ്തികരമാണെന്നും കൊവിഡിനെ ഭയപ്പെടേണ്ടതില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ചികിത്സയ്ക്ക് ശേഷം 20 വര്‍ഷം ചെറുപ്പമായെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ട്രംപിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നാലുദിവസത്തെ ചികിത്സയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യവാനെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹം ആശുപത്രി വിട്ടത്. വൈറ്റ് ഹൗസിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്ന മറൈന്‍ വണ്‍ ഹെലികോപ്റ്ററിന് സല്യൂട്ട് നല്കുന്ന അവസരത്തിലാണ് ട്രംപ് മാസ്ക് ഊരി മാറ്റിയത്. സംഭവത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
Discussion about this post