കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയുടെ മൂന്ന് ഉപദേശകര്‍ക്കും ഒരു അസിസ്റ്റന്റിനും കൊവിഡ് ബാധ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ചയാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
വിദേശകാര്യ ഉപദേഷ്ടാവ് രാജന് ഭട്ടാരി, മാധ്യമ ഉപദേഷ്ടാവ് സൂര്യ ദാപ്പ, മുഖ്യ ഉപദേഷ്ടാവ് ബിഷ്ണു റിമല്‍, അസിസ്റ്റന്റ് ഇന്ദ്ര ബന്ദാരി എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നേരത്തെ ഒലിയുടെ കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഫലം നെഗറ്റീവായിരുന്നു. അടുത്ത ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചശേഷം ഇദ്ദേഹത്തിന് കൊവിഡ് പരിശേധന നടത്തിയിട്ടില്ല. ഉടന്‍ നടത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post