പെന്‍സില്‍വാനിയ: 130 കിലോ ഭാരമുള്ള യുവതി കാമുകന്റെ നെഞ്ചില്‍ കയറിയിരുന്ന് കൊലപ്പെടുത്തി. സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു. 44കാരിയായ വിന്‍ഡി തോമസാണ് അറസ്റ്റിലായത്. ഭാരം താങ്ങാനാകാതെ നെഞ്ച് തകര്‍ന്നും ശ്വാസം മുട്ടിയുമാണ് കാമുകന് കീനോ ബട്ലര് മരിച്ചത്.
കഴുത്തിനും സാരമായി പരിക്കുണ്ട്. ലഹരി തലയ്ക്കുപിടിച്ചതിനു പിന്നാലെയാണ് യുവതിയുടെ ക്രൂരത. താന്‍ കൊല നടത്തിയിട്ടില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് യുവതി എല്ലാം തുറന്ന് സമ്മതിയ്ക്കുകയായിരുന്നു. മദ്യപിച്ച് ബോധം നഷ്ടമായതോടെ മയക്കുമരുന്ന് വാങ്ങാനുള്ള ശ്രമത്തിലായിരുന്നു വിന്‍ഡി. എന്നാല്‍ കാമുകന് ഇതിനെ എതിര്‍ത്തു. ഇതിന്റെ പേരിലുള്ള വഴക്കാണ് ക്രൂര കൊലപാതകത്തില്‍ കലാശിച്ചത്.
ഉപദ്രവിക്കുക കൂടി ചെയ്തതോടെ ദേഷ്യം കടുത്തു. കാമുകന്റെ കൈയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മേശക്കാലുകൊണ്ട് അടിച്ചുവീഴ്ത്തി. പിന്നീടാണ് ഇരുന്നുകൊലപ്പെടുത്തിയത്. യുവാവിന്റെ ശരീരത്തില്‍ പലയിടങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. കാമുകന് മരിച്ചതോടെ യുവതി തന്നെ പോലീസിനെ വിളിച്ച് പറയുകയായിരുന്നു.
Discussion about this post