വാഷിങ്ടണ്‍: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ക്വാറന്റൈന് ലംഘിച്ചതായി ആരോപണം. ക്വാറന്റൈന് ലംഘിച്ച് ട്രംപ് കാര്‍യാത്ര നടത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
എന്നാല്‍ അണികളെ ആവേശം കൊള്ളിക്കാനുള്ള ചെറുയാത്രയാണ് ട്രംപ് നടത്തിയതെന്നാണ് കാര്‍ യാത്രയെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്ത് എത്തിയിരിക്കുന്നത്. അദ്ദേഹം കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയിരുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം ട്രംപിന്റെ രോഗം നിസാരമല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഓക്സിജന്‍ ലെവലിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.
Discussion about this post