ലണ്ടന്‍: ബ്രിട്ടണില്‍ മൂന്ന് മാസത്തിനുള്ളില്‍ കൊവിഡ് വാക്സിന്‍ വലിയ തോതില്‍ വിപണിയിലിറക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍. 2021 ആരംഭിക്കുന്നതിനു മുമ്പായി വാക്‌സിന്‍ വിപണിയിലിറക്കാന്‍ അനുമതി ലഭിക്കുമെന്നാണ് ഓക്സ്ഫോര്‍ഡ് വാക്സിന്‍ വികസനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ പ്രത്യാശ പ്രകടിപ്പിച്ചത്.
അതേസമയം കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ നിന്ന് കുട്ടികളെ ഒഴിവാക്കും. മുതിര്‍ന്ന ആളുകളിലേക്ക് ആറു മാസത്തിനുള്ളില്‍ വാക്സിന്‍ ലഭ്യമാകത്തക്ക വിധമുള്ള സംവിധാനം ക്രമീകരിക്കുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.
വാക്സിന്റെ അനുമതിയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) ആസ്ട്രാസെനെക്ക, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഡ് വാക്സിന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വിശകലനം ചെയ്തു തുടങ്ങിയിട്ടുണ്ട്. വാക്സിന് അനുമതി ലഭിക്കുന്ന പക്ഷം വിപണിയിലിറക്കാന്‍ യൂറോപ്പില്‍ അനുമതി ലഭിക്കുന്ന ആദ്യ കൊവിഡ് വാക്‌സിനായിരിക്കും ഇത്.
Discussion about this post