ന്യൂയോര്‍ക്ക്: 20000ത്തോളം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് ആമസോണ്‍. ഇതുവരെയുള്ള കണക്ക് പ്രകാരം 19800 ജീവനക്കാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് എന്നാണ് ആമസോണ്‍ വ്യക്തമാക്കിയത്.
അതേസമയം അമേരിക്കയില്‍ ഉള്‍പ്പെടെ 13 ലക്ഷത്തിലേറെ ജീവനക്കാരുള്ള സ്ഥാപനം പ്രതീക്ഷിച്ചതിലും കുറഞ്ഞ രോഗബാധമാത്രമാണ് ഉണ്ടായതെന്നാണ് ആമസോണ്‍ അറിയിച്ചത്. 650 സൈറ്റുകളിലായി ദിവസം 50000 ആമസോണ്‍ ജീവനക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33,842,281 ആയി ഉയര്‍ന്നു. ഒക്ടോബര്‍ ഒന്നുവരെയുള്ള കണക്കുകള്‍ പ്രകാരം വൈറസ് ബാധമൂലം ഇതുവരെ 1010,634പേരാണ് മരിച്ചത്. അമേരിക്കയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 16,624745 ആയി. ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 64 ലക്ഷത്തോട് അടുത്തിരിക്കുകയാണ്.
Discussion about this post