വാഷിങ്ടണ്‍: കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി വ്യത്യസ്തമായൊരു മരം വെട്ടല്‍. നിലത്ത് നിന്ന് മരംവെട്ടുന്നതിന് പകരം മരത്തിന്റെ തുഞ്ചത്ത് കയറിയിരുന്നുകൊണ്ടാണ് മരം വെട്ടല്‍. സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ച മരംമുറിക്കല്‍ വീഡിയോ ഇതിനോടകം ആറ് മില്യണിലേറെ ആളുകളാണ് കണ്ടത്.
അമേരിക്കന്‍ ബാസ്‌കറ്റ്ബോള്‍ താരം റെക്സ് ചാമ്പ്യനാണ് പനവെട്ടുന്ന വിഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ഇത്രയും ഉയരമുള്ള പന വെട്ടുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ’ എന്നാണ് അദ്ദേഹം വിഡിയോക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്.
ശരിക്കും കാണികളെ അമ്പരപ്പിക്കുന്ന രീതിയില്‍ തന്നെയായിരുന്നു മരംവെട്ടല്‍. നിലത്ത് നിന്ന് മരംവെട്ടുന്നതിന് പകരം ഈ വ്യക്തി മരത്തിന്റെ തുഞ്ചത്ത് കയറിയിരുന്നാണ് വെട്ടിയത്. മാത്രമല്ല, മരത്തിന്റെ മണ്ട വെട്ടി താഴെയിട്ടതോടെ മരംകിടന്ന് ആടുന്നതും കാണാം.
ആ കാഴ്ച കണ്ട് കണ്ണിമപോലും ചിമ്മാന്‍ നമ്മെ കൊണ്ട് സാധിക്കില്ല. അത്രമേല്‍ ഭയാനകമാണ് ദൃശ്യങ്ങള്‍. വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത വിഡിയോ ഇതുവരെ 6.7 മില്യണ്‍ ആളുകളാണ് കണ്ടത്. ഇരുപതിനായിരത്തിലേറെ റീ ട്വീറ്റുകളും ലഭിച്ചു.
So that’s how they cut tall Palm trees? Wtf?! 😳😬😏🤣🌴 pic.twitter.com/tQbXBGxMXj
— Fred Schultz (@fred035schultz) September 24, 2020
Discussion about this post