റിയോ: അസുഖം ബാധിച്ച് ആഴ്ചകളോളം നീണ്ട ആശുപത്രിവാസം കഴിഞ്ഞ് ആശ്വാസത്തോടെ വീട്ടിലെത്തിയ യുവതിയെ കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ച. ആശുപത്രിയില്‍ കഴിയുന്നതിനിടെ തന്റെ ഭര്‍ത്താവ് അമ്മായിയമ്മയെ വിവാഹം ചെയ്തു. ഇംഗ്ലീഷ് മാധ്യമമായ ദ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കമില്ല വനേസ കോര്‍ടെയ്‌റോ എന്ന യുവതിയുടെ ഭര്‍ത്താവാണ് അമ്മായിയമ്മയെ വിവാഹം ചെയ്തത്. ശസ്ത്രക്രിയയ്ക്കായി പോയപ്പോഴാണ് യുവതിയുടെ അമ്മ മരുമകനെയും പേരക്കുട്ടിയെയും സഹായിക്കാന്‍ വേണ്ടി ഇവരുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് കമില്ലയുടെ മാതാവ് അവരുടെ ഭര്‍ത്താവുമായി കൂടുതല്‍ അടുക്കുകയായിരുന്നു.
ഹോര്‍മോണ്‍ തകരാറു പരിഹരിക്കാന്‍ ഒരു ശസ്ത്രക്രിയ യുവതിക്ക് വേണ്ടിയാണ് കമില്ലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കമില്ലയുടെ കുട്ടിക്ക് നാലു വയസ്സ് പ്രായമുണ്ടായിരുന്നു. യുവതിയുടെ പിതാവ് അന്ന് അദ്ദേഹത്തിന്റെ സഹോദരനൊപ്പം മറ്റൊരു സ്ഥലത്തായിരുന്നു താമസം.
ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ നില സങ്കീര്‍ണ്ണമായി. എന്നാല്‍ ഈ സമയത്ത് ഒരിക്കല്‍ മാത്രമാണ് ഭര്‍ത്താവ് ആശുപത്രിയിലേക്ക് വന്നത്. അമ്മ ഒരിക്കല്‍ പോലും സന്ദര്‍ശിച്ചിരുന്നില്ല. ഇതിനോടകം അവര്‍ ബന്ധം ആരംഭിച്ചിരുന്നു. ചികിത്സ കഴിഞ്ഞതോടെ പിതാവ് എത്തിയാണ് യുവതിയെ ആശുപത്രിയില്‍ നിന്നും അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിച്ചത്.
അപ്പോഴാണ് യുവതി ആ ഞെട്ടിപ്പിക്കുന്ന കാര്യം അറിഞ്ഞത്. തന്റെ ഭര്‍ത്താവിനെ അമ്മ വിവാഹം കഴിച്ചിരിക്കുന്നു. പിതാവിനെ ഉപേക്ഷിച്ചിട്ടാണ് അമ്മ തന്റെ ഭര്‍ത്താവിനെ വിവാഹം കഴിച്ചത് എന്ന് യുവതി പറയുന്നു. യുവതിയെക്കാള്‍ 20 വയസ്സിന്റെ വ്യത്യാസമുണ്ട് അവരുടെ അമ്മയ്ക്ക്.
കമില്ല കൗമാരത്തിലേക്ക് കടന്ന നാള്‍ മുതല്‍ മകളുമായി എല്ലാക്കാര്യത്തിലും അവര്‍ക്കു മത്സരമായിരുന്നു എന്നാണ് മകള്‍ ആരോപിക്കുന്നത്. ഭക്ഷണത്തിലും, വസ്ത്രത്തിലും സെലക്ഷനിലും മകളുമായി ഒരു മത്സരം ഇവര്‍ നടത്തിയിരുന്നത്രെ. യുവതിയും മകനും ഇപ്പോള്‍ അച്ഛന്റെ തണലിലാണ് കഴിയുന്നത്.
Discussion about this post