‘എപിവാക് കൊറോണ’; റഷ്യയുടെ രണ്ടാമത്തെ കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയായി

മോസ്‌കോ: സ്പുട്‌നിക് v വിന് പുറമെ റഷ്യ വികസിപ്പിച്ച രണ്ടാമത്തെ കൊവിഡ് വാക്‌സിന്റെയും ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘എപിവാക് കൊറോണ’ എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകളാണ് പൂര്‍ത്തിയായിരിക്കുന്നത്.

സൈബീരിയയിലെ സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്നോളജി വെക്ടര്‍ അഥവാ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ഈ മാസം ആദ്യം തന്നെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയിരുന്നു.

എബോള ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് പ്രതിരോധ വാക്സിന്‍ വിജയകരമായി വികസിപ്പിച്ചെടുത്ത സ്ഥാപനം കൂടിയാണ് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. മാര്‍ച്ചില്‍ തന്നെ ഇവര്‍ കൊവിഡ് വാക്സിനായുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചിരുന്നു. അതേസമയം റഷ്യയുടെ ആദ്യ കൊവിഡ് വാക്സിനായ സ്പുട്നിക് v ല്‍ നിന്നും വ്യത്യസ്ഥമാണ് എപിവാക് കൊറോണയെന്നാണ് ഗവേഷകര്‍ പറയുന്നത്.

Exit mobile version