മാഡ്രിഡ്: സ്പെയിനിലെ വൈന്‍ നിര്‍മ്മാണ ശാലയില്‍ ഉണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് പ്രദേശത്താകെ ഒഴുകിപ്പരന്നത് പതിനായിരക്കണക്കിന് വൈന്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ വൈറലായിരിക്കുകയാണ്. സ്പെയിനിലെ അല്‍ബാസെറ്റിലെ വൈന്‍ നിര്‍മ്മാണശാലയിലെ സ്റ്റോറേജ് ടാങ്കിലാണ് ചോര്‍ച്ചയുണ്ടാത്.
ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം പ്രദേശമാകെ ചുവന്ന വൈന്‍ ഒഴുകിപ്പരക്കുകയായിരുന്നു. ഏകദേശം 50,000 ലിറ്ററോളം വൈന്‍ ചോര്‍ന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്പെയിനിലെ മുന്തിരി വിളവെടുപ്പ് കാലത്താണ് വൈന്‍ നിര്‍മാണശാലയില്‍ ചോര്‍ച്ചയുണ്ടായിരിക്കുന്നത്. വൈന്‍ നിര്‍മ്മാണ ശാലകളില്‍ ജോലി ചെയ്യുന്നവര്‍ മുന്തിരി വിളവെടുത്ത് വൈന്‍ നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന സമയം കൂടിയാണിതെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ കാലിഫോര്‍ണിയയിലും ഇത്തരത്തില്‍ വൈന്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. അന്ന് ചോര്‍ന്നത് 3,67,000 ലിറ്റര്‍ വൈനായിരുന്നു. രണ്ടു വര്‍ഷം മുമ്പ് ഇറ്റലിയിലും ഇതുപോലെ വൈന്‍ ചോര്‍ച്ച റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടായിരുന്നു.
Al principio estaba tratando de descifrar de que se trataba…:reventón en Villamalea #España, 50 mil litros de vino perdidos pic.twitter.com/64ki4KtITJ
— Glenda Umaña (@GlendaAhora) September 26, 2020
Discussion about this post