മുംബൈ: ഓസ്ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരവും പരിശീലകനും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിന്റെ കമന്റേറ്ററായി മുംബൈയിലായിരുന്നു അദ്ദേഹം.
1984-1992 കാലഘട്ടത്തില്‍ എട്ടു വര്‍ഷത്തോളം ഓസ്ട്രേലിയയുടെ ജഴ്സി അണിഞ്ഞ ഡീന്‍ ജോണ്‍സ് 52 ടെസ്റ്റും 164 ഏകദിനവും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 46.55 ശരാശരിയില്‍ 11 സെഞ്ചുറിയും 14 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 3631 റണ്‍സും ഏകദിനത്തില്‍ 44.61 ശരാശരിയില്‍ ഏഴു സെഞ്ചുറിയും 46 അര്‍ധ സെഞ്ചുറിയും സഹിതം 6068 റണ്‍സും അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്.
Discussion about this post