സുപ്രധാന നിയമവുമായി ഈ രാജ്യത്തെ സംസ്ഥാനം

അബുജ: കടുത്ത നിയമം പാസാക്കി കാഡുന സംസ്ഥാനം. നൈജീരിയയിലുള്ള ഈ സംസ്ഥാനത്ത് ഇനി ബലാത്സംഗ കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷയായിരിക്കും ഭിക്കുക. ബലാത്സംഗക്കേസുകളിൽ പ്രതികളാകുന്ന പുരുഷന്മാരുടെ ലൈംഗിക അവയവം ഛേദിക്കും. സ്ത്രീകൾ പ്രതികളായി വരുന്ന കേസുകളിലും സമാനമായിരിക്കും ശിക്ഷ. 14 വയസ്സിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷയായിരിക്കും ലഭിക്കു. അതേസമയം, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയൻ ട്യൂബുകൾ നീക്കം ചെയ്യാനും സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്ന പുതിയ നിയമം അനുശാസിക്കുന്നു.

ലൈംഗിക ആക്രമണങ്ങളിൽ നിന്നും സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണമൊരുക്കാനാണ് ഇത്തരമൊരു നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നതെന്ന് കാഡുനയിലെ ഗവർണർ നാസിർ അഹ്മദ് എൽ റുഫായി പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ രാജ്യത്ത് ബലാത്സംഗ കേസുകളും വർധിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നേരത്തെ ബലാത്സംഗ കേസിലെ പ്രതികൾക്ക് പരമാവധി 21 വർഷം തടവുശിക്ഷയും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് 12 വർഷം തടവുമായിരുന്നു നൽകിയിരുന്നത്.

Exit mobile version