ന്യൂയോർക്ക്: കൊവിഡ് മഹാമാരിക്ക് ഒറ്റമൂലി ഇല്ലെന്ന പ്രസ്താവനയുമായി ഐക്യരാഷ്ട്ര സഭ രംഗത്ത്. കൊവിഡ് പ്രതിരോധമരുന്ന് കൊണ്ടുമാത്രം കൊവിഡ് കൊണ്ടുവന്ന പ്രതിസന്ധി പരിഹരിക്കാനാവില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു.
ലോകം ഇന്ന് നേരിടുന്ന നമ്പർ വൺ ആഗോള സുരക്ഷാഭീഷണിയാണ് കൊവിഡ്19 എന്നു പറഞ്ഞ അദ്ദേഹം, രോഗവ്യാപനം തടയാനും രോഗം ബാധിച്ചവർക്ക് ചികിത്സ ഉറപ്പാക്കാനും ലോകരാജ്യങ്ങൾ കൈകോർക്കണമെന്നും ആഹ്വാനം ചെയ്തു.
വൈറസിനെ പരാജയപ്പെടുത്താൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് ചേരേണ്ട സമയം കൂടിയാണ് ഇത്. പലരും പറയുന്നത് പ്രതിരോധമരുന്നിൽ പ്രതീക്ഷ ഉണ്ടെന്നാണ്. എന്നാൽ ഒരു കാര്യം വ്യക്തമാക്കട്ടെ, ഈ മഹാമാരിക്ക് ഒറ്റമൂലി ഇല്ല. പ്രതിരോധമരുന്നിന് മാത്രം കോവിഡ് പ്രതിസന്ധിയെ പരിഹരിക്കാനാവില്ലെന്ന് പത്രസമ്മേളനത്തിൽ ഗുട്ടെറസ് പറഞ്ഞു.
Discussion about this post