റാസല്‍ഖൈമ: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അതിഥികള്‍ കൂട്ടംകൂടിയതിന്റെ അടിസ്ഥാനത്തില്‍ വിവാഹ വേദിക്ക് പൂട്ടിട്ട് അധികൃതര്‍. റാസല്‍ഖൈമ എക്കണോമിക് വിഭാഗമാണ് വിവാഹ വേദി അടച്ചുപൂട്ടിയത്, ഇതിന് പുറമെ, പിഴ ചുമത്തുകയും ചെയ്തു. വെള്ളിയാഴ്ചയാണ് സാമൂഹിക അകലം പാലിക്കാതെയും കൃത്യമായി മാസ്ക് ധരിക്കാതെയും അതിഥികള്‍ ഒത്തുചേര്‍ന്നത്.
മുന്‍കൂര്‍ അനുമതി നേടി നടത്തിയ വിവാഹ ആഘോഷത്തില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് മൂലമാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് വ്യാപനം തടയുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ചടങ്ങില്‍ പങ്കെടുത്ത അതിഥികള്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. വിലക്ക് ലംഘിച്ച് ആഘോഷം നടത്തിയതിനും ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിച്ചതിനുമാണ് വിവാഹം സംഘടിപ്പിച്ചവര്‍ക്കും അതിഥികള്‍ക്കുമെതിരെ നടപടിയെടുത്തത്.
Discussion about this post