ബെയ്ജിങ്: മൂക്കില്‍ സ്പ്രേ ചെയ്യുന്ന കൊവിഡ് വാക്സിന് പരീക്ഷിക്കാനൊരുങ്ങി ചൈന. നവംബറോടെ നൂറുപേരില്‍ ആദ്യഘട്ട ക്ലിനിക്കല്‍പരീക്ഷണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണത്തിനായി ആളുകളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
ഇത് ആദ്യമായാണ് മൂക്കില്‍ സ്പ്രേ ചെയ്യുന്ന തരത്തിലുള്ള വാക്സിന് ചൈന പ്രവര്‍ത്താനുമതി നല്‍കിയിരിക്കുന്നത് എന്നാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹോങ് കോങ് സര്‍വകലാശാല, സിയാമെന്‍ സര്‍വകലാശാല, ബെയ്ജിങ് വാന്തായ് ബയോളജിക്കല്‍ ഫാര്‍മസി എന്നിവ ചേര്‍ന്നാണ് വാക്സിന് വികസിപ്പിച്ചിരിക്കുന്നത്.
Discussion about this post