ന്യൂഡല്‍ഹി: വാക്‌സിന്‍ ഉപയോഗിച്ചയാളില്‍ അപൂര്‍വ്വരോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഓക്‌സ്ഫഡ് വാക്‌സീന്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. നാഡീവ്യൂഹത്തെ ബാധിക്കുന്ന അസുഖം വൊളന്റിയര്‍മാരില്‍ ഒരാളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന ജൂലൈയിലും വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവച്ചിരുന്നതായി റിപ്പോര്‍ട്ട്.
ഇപ്പോഴത്തെ പ്രശ്‌നം, ട്രാന്‍സ്വേഴ്‌സ് മൈലൈറ്റീസ് ആണെങ്കില്‍ നേരത്തെ അതു മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് ആയിരുന്നു. നാഡീതന്തുക്കളെ സംരക്ഷിക്കുന്ന ആവരണത്തെ, സ്വന്തം രോഗപ്രതിരോധ വ്യവസ്ഥ തന്നെ തകരാറിലാക്കുന്നതു (ഓട്ടോ ഇമ്യൂണ്‍ ഡിസോഡര്‍) മൂലമാണിത്.
നാഡീവ്യൂഹത്തിനു സ്ഥിരമായ കേടു സംഭവിക്കുന്ന രോഗാവസ്ഥയാണ് മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്. അന്നു രോഗം വന്നയാള്‍ക്ക് വാക്‌സീന്‍ സ്വീകരിക്കുന്നതിനു മുന്‍പു തന്നെ രോഗം ഉണ്ടായിരുന്നെന്നു കണ്ടെത്തി. പരീക്ഷണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നെങ്കിലും ഈ വര്‍ഷമോ അടുത്ത വര്‍ഷം ആദ്യമോ വാക്‌സീന്‍ പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അസ്ട്രാസെനക ചീഫ് എക്‌സിക്യൂട്ടീവ് പാസ്‌ക്കല്‍ സോറിയോട്ട് വ്യക്തമാക്കി.
വാക്‌സീന്‍ മൂലമല്ല ആരോഗ്യപ്രശ്‌നമെന്നു തെളിഞ്ഞാല്‍ ഓക്‌സ്ഫഡ് വാക്‌സീന്‍ പരീക്ഷണം പുനരരാംഭിക്കാം. അതേസമയം, വാക്‌സീന്‍ മൂന്നാം ഘട്ട പരീക്ഷണം നിര്‍ത്തിവച്ചതു റഷ്യ അടക്കം രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പെന്നും വിലയിരുത്തുന്നു. കോവിഡ് വാക്‌സിനായി ഏറെ പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്.
Discussion about this post