കൊളംബോ: ഗോവധം നിരോധിക്കാനൊരുങ്ങി ശ്രീലങ്ക. ഭരണത്തിലുള്ള പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുന്നയാണ് ഗോവധം നിരോധാക്കാനുള്ള ശുപാര്‍ശ മുന്നോട്ടുവെച്ചിരിക്കുന്നത്. ശുപാര്‍ശ പ്രധാനമന്ത്രി മഹീന്ദ്ര രാജ്പക്സ പാര്‍ട്ടി പാര്‍ലമെന്ററി സംഘവുമായി ചര്‍ച്ച ചെയ്തു.
ഗോവധ നിരോധനം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറാനൊരുങ്ങുകയാണ് രാജ്പക്സ എന്നാണ് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിക്കുന്നത്.
രാജ്യത്ത് ഗോവധത്തിന് നിരോധനം ഏര്‍പ്പെടുത്തിയാലും ബീഫ് ഇറക്കുമതി ചെയ്യുന്നതിന് തടസമുണ്ടാവില്ല. അതേസമയം തീരുമാനം സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊണ്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഔദ്യോഗികവൃത്തങ്ങള്‍ പ്രതികരിച്ചത്.
Discussion about this post