മോസ്കോ: ലോകം കീഴടക്കികൊണ്ടിരിക്കുന്ന കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ തയ്യാറാക്കിയ കൊവിഡ് വാക്സിന് സുരക്ഷിതമെന്ന് ആവര്‍ത്തിച്ച് റഷ്യ. ഇതിന്റെ ഭാഗമായി റഷ്യന്‍ പ്രതിരോധമന്ത്രി കൊവിഡ് വാക്സിന് സ്വീകരിച്ചു. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു വാക്സിന് കുത്തിവെപ്പ് എടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഇന്ത്യയിലെ റഷ്യന്‍ എംബസി ട്വീറ്റ് ചെയ്യുകയും ചെയ്തു.
ഷാങ്ഹായ് സഹകരണ സംഘടന, കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്സ്, കണ്ട്രീസ് ഓഫ് കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി എന്നീ രാജ്യാന്തര കൂട്ടായ്മകളിലെ പ്രതിരോധ മന്ത്രിമാര്‍ക്ക് മുന്നില്‍ വാക്സിനേപ്പറ്റി റഷ്യ വിശദീകരിച്ചിരുന്നു. അതേസമയം വാക്സിന് ഫലപ്രദമെന്ന് പഠനഫലം വന്നെങ്കിലും കുറഞ്ഞ കാലയളവില്‍ വികസിപ്പിച്ച വാക്സിന് സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഉറപ്പാക്കപ്പെടാത്തതിനാല്‍ ഇതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയതാണ്.
ഇതിനു പിന്നാലെയാണ് വാക്സിന് സുരക്ഷിതമെന്ന് ആവര്‍ത്തിച്ച് റഷ്യ രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായാണ് റഷ്യന്‍ പ്രതിരോധ മന്ത്രി വാക്സിന് കുത്തിവെയ്പ്പ് നടത്തിയത്. സ്പുട്നിക്- അഞ്ച് എന്നാണ് റഷ്യയുടെ വാക്സിന് നല്‍കിയിരിക്കുന്ന പേര്.
Russian Defence Minister Sergei Shoigu on Friday got #COVID19 vaccine💉#SputnikV#RussianVaccine @mod_russia pic.twitter.com/Y5334RF0dh
— Russia in India (@RusEmbIndia) September 4, 2020
Discussion about this post