പാരീസ്: ഇന്ധന വിലവര്‍ധനയ്ക്കെതിരെ ജനങ്ങള്‍ നടത്തിയ പ്രക്ഷോഭം ഒടുവില്‍ ഫലം കണ്ടു. പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ ഫ്രഞ്ച് സര്‍ക്കാര്‍ ഇന്ധനത്തിന് മേല്‍ ഏര്‍പ്പെടുത്തിയ അധിക നികുതി അടുത്ത വര്‍ഷത്തെ ബജറ്റില്‍ നിന്ന് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചു. ആറു മാസത്തേക്ക് മരവിപ്പിക്കാന്‍ തീരുമാനിച്ചിട്ടും പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വാഹനങ്ങള്‍ക്ക് കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനവും സര്‍ക്കാര്‍ പിന്‍വലിച്ചു.
വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ പ്രതിഷേധം പ്രതിപക്ഷം ആസൂത്രണം ചെയ്യുന്നത് മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പെയാണ് തീരുമാനം അറിയിച്ചത്. പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post