ഹോളിവുഡ് നടന് ഡ്വെയ്ന്‍ ജോണ്‍സണും കുടുംബത്തിനും കൊവിഡ് 19 സ്ഥിരീകരിച്ചു. താരത്തിനും ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റ്ഗ്രാം വീഡിയോയിലൂടെ പ്രേക്ഷകരെ അറിയിച്ചത്.
ഡ്വെയ്ന്‍, ഭാര്യ ലോറെന്, മക്കളായ ജാസ്മിന്(4), ടിയാന (2) എന്നിവര്‍ക്കായിരുന്നു രോഗബാധ. പോരാട്ടത്തിനൊടുവില്‍ തങ്ങള്‍ രോഗമുക്തരായെന്നും ഡ്വെയ്ന്‍ വ്യക്തമാക്കുന്നു. അടുത്ത കുടുംബ സുഹൃത്തുക്കളില്‍ നിന്നാണ് ഇവര്‍ക്ക് രോഗബാധയുണ്ടായതെന്ന് ഡ്വെയ്ന്‍ പറയുന്നു. ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയങ്ങളിലൂടെയാണ് താനും കുടുംബവും കടന്നുപോയത്. കുട്ടികള്‍ക്ക് കാര്യമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും തനിക്കും ഭാര്യയ്ക്കും ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നതായും ഡ്വെയ്ന്‍ പറയുന്നു.
അതേസമയം, മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊവിഡിനെതിരേ ജാഗരൂകരാകാന്‍ അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു. തനിക്കെന്നും പ്രാഥമിക പരിഗണന കുടുംബത്തിന്റെ സുരക്ഷയാണെന്നും അതിനാല്‍ തന്നെ മുമ്പ് പലതരം മുറിവുകളും ഒടിവുകളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും കൊവിഡ് പോസിറ്റീവ് ആകുന്നത് വ്യത്യസ്തമായ അനുഭവമാണെന്നും താരം പറയുന്നു.
Discussion about this post