ഹൃദയമില്ലാത്തവളല്ല, സ്വന്തം ഹൃദയം ബാഗിലുണ്ട്, ബാഗിലേക്ക് കാത് കൂര്‍പ്പിച്ചു വച്ചാല്‍ മിടിപ്പു കേള്‍ക്കാം, സാല്‍വ ഹുസൈനെ ഈ ഭൂമിയില്‍ നിലനിര്‍ത്തുന്ന ഹൃദയമിടിപ്പ്

‘ഹൃദയമില്ലാത്തവള്‍’ എന്നൊക്കെ നാം ചിലപ്പോള്‍ മറ്റുള്ളവരെ തമാശയ്ക്ക് വിളിക്കാറുണ്ട്. എന്നാല്‍ ജന്മനാ ഹൃദയമില്ലാതെ ജനിച്ച ഒരു യുവതിയുണ്ട്. വിധിയുടെ പരീക്ഷണത്തില്‍ തോറ്റു പോകാതെ ഹൃദയവും കയ്യിലേന്തി നടക്കുകയാണ് ഇപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയായ സാല്‍വ ഹുസീന്‍ എന്ന ബ്രീട്ടീഷ് വനിത.

ഹൃദയമില്ലാതെ ജനിച്ച സാല്‍വ മരണത്തിന്റെയും ജീവിതത്തിന്റേയും നൂല്‍പ്പാലത്തിലൂടെയാണ് കടന്നു പോയത്. അതിനിടെയാണ് സാല്‍വയെ തേടി ആ കൃത്രിമ ഹൃദയമെത്തിയത്. അന്നു തൊട്ടിന്നു വരെ ഡോക്ടര്‍മാര്‍ നല്‍കിയ കൃത്രിമഹൃദയം ബാഗില്‍ ആക്കി കയ്യിലും തോളിലുമായി ചുമക്കുകയാണ് സാല്‍വ.

സാല്‍വയുടെ തോളില്‍ നീണ്ടു നിവര്‍ക്കുന്ന ആ ബാഗിലേക്ക് കാത് കൂര്‍പ്പിച്ചു വച്ചാല്‍ മിടിപ്പു കേള്‍ക്കാം. സാല്‍വ ഹുസൈനെ ഈ ഭൂമിയില്‍ നിലനിര്‍ത്തുന്ന ഹൃദയമിടിപ്പ്. ഏഴു കിലോയോളം ഭാരമുള്ള ബാഗില്‍ മോട്ടോര്‍ ബാറ്ററി പമ്പ് എന്നിവയുണ്ട്.

പമ്പ് ചെയ്യുന്ന രക്തം ശരീരത്തില്‍ എത്തിക്കാനുള്ള ട്യൂബുകളും ഘടിപ്പിച്ചിട്ടുണ്ട്. ലോകത്ത് അപൂര്‍വ്വവും ബ്രിട്ടനിലെ ഏക സംഭവവും ആണിത്. വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവും ആണ് സാല്‍വ. വര്‍ഷങ്ങള്‍ക്കു മുമ്പേ വാര്‍ത്താക്കോളങ്ങളില്‍ നിറഞ്ഞു നിന്ന സാല്‍വയുടെ കഥ ജിഎന്‍പിസി കൂട്ടായ്മയില്‍ പങ്കുവയ്ക്കപ്പെട്ട കുറിപ്പിലൂടെയാണ് വീണ്ടും സജീവമാകുന്നത്.

സാല്‍വയെക്കുറിച്ച് പങ്കുവയ്ക്കപ്പെട്ട കുറിപ്പിലെ വരികള്‍ ഇങ്ങനെ

ഹൃദയം കൈകളില്‍..??
അവിശ്വസനീയം എന്ന് തോന്നാം.
പുഞ്ചിരിക്കുന്ന മുഖവുമായി ഇരിക്കുന്ന ഇവര്‍ 39 കാരിയായ ബ്രിട്ടീഷ് വനിത
സാല്‍വ_ഹുസീന്‍
കൈകളില്‍ സ്വന്തം ഹൃദയവും..!
ഹൃദയം ഇല്ലാത്ത സ്ത്രീ..!ഡോക്ടര്‍മാര്‍ നല്‍കിയ കൃത്രിമഹൃദയം ബാഗില്‍ ആക്കി കയ്യിലും തോളിലുമായി ചുമക്കുന്നു.
ഏഴു കിലോയോളം ഭാരമുള്ള
ബാഗില്‍ മോട്ടോര്‍ ബാറ്ററി പമ്പ് എന്നിവയുണ്ട്.
പമ്പ് ചെയ്യുന്ന രക്തം ശരീരത്തില്‍ എത്തിക്കാനുള്ള ട്യൂബുകളും
ഘടിപ്പിച്ചിട്ടുണ്ട്.
ലോകത്ത് അപൂര്‍വ്വവും ബ്രിട്ടനിലെ ഏക സംഭവവും ആണിത്.
വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവും
ആണ് സാല്‍വ..??

Exit mobile version