കോവിഡില്‍ നിന്നും മുക്തരായി തിരിച്ചെത്തിയവരെയും ക്വാറന്റീനില്‍ കഴിയുന്നവരെയും ഒറ്റപ്പെടുത്തിയ വാര്‍ത്തകള്‍ നാം ഒരുപാട് കേട്ടു. കോവിഡിന്റെ പേരില്‍ മൃതദേഹത്തോട് പോലും പലരും അനാദരവ് കാട്ടുന്ന സംഭവങ്ങളുണ്ടായി. ഇത്തരത്തിലുള്ള മനുഷ്യത്വമില്ലാത്ത പ്രവൃത്തികള്‍ ചെയ്യുന്നവര്‍ അറിയേണ്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
കോവിഡ് ബാധിച്ച വല്യമ്മച്ചിയെം കൊണ്ട് ആശുപത്രിയില്‍ എത്തിയ കൊച്ചുമകനാണ് നന്മക്കഥയിലെ നായകന്. അകത്തേക്കുള്ള പെര്മിഷന് കിട്ടുവാന്‍ കാര്‍ പാര്‍ക്കിങ്ങിലെ കാത്തിരിപ്പിനിടയില്‍ ശ്വാസംകിട്ടാതെ പിടഞ്ഞ അവര്‍ക്ക് അവന് സി പി ആര് കൊടുക്കുന്നതാണ് രംഗം.
രോഗം പകരുമെന്നറിഞ്ഞിട്ടും, ജീവന് അപകടമെന്ന് ഉറപ്പായിട്ടും ജീവശ്വാസം കൊടുത്ത ആ സ്നേഹം സോഷ്യല്‍ മീഡിയയും നിറഞ്ഞ മനസോടെ വാഴ്ത്തുകയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ സഹിതം ലിസ് ലോനയാണ് സംഭവകഥ ഷെയര്‍ ചെയ്തിരിക്കുന്നത്. ദി മലയാളി ക്ലബ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലാണ് വാര്‍ത്ത ഷെയര്‍ ചെയ്തിരിക്കുന്നത്.
കുറിപ്പ് വായിക്കാം
കോവിഡ് ബാധിച്ച വല്യമ്മച്ചിയെം കൊണ്ട് ആശുപത്രിയില്‍ എത്തിയതാണ് കൊച്ചുമകന്.
അകത്തേക്കുള്ള പെര്മിഷന് കിട്ടുവാന്‍ കാര്‍ പാര്‍ക്കിങ്ങിലെ കാത്തിരിപ്പിനിടയില്‍ ശ്വാസംകിട്ടാതെ പിടഞ്ഞ അവര്‍ക്ക് അവന് സി പി ആര് കൊടുക്കുന്നതാണ് രംഗം..
രോഗം പകരുമെന്നറിഞ്ഞിട്ടും ജീവന് അപകടമെന്ന് ഉറപ്പായിട്ടും ജീവശ്വാസം കൊടുത്ത അവന്റെ സ്നേഹത്തെ തോല്പിച്ചുകൊണ്ട് ജീവനറ്റ ആ മുഖവും അവരെ കെട്ടിപിടുച്ചുള്ള അവന്റെ കരച്ചിലും പ്രായമായ മാതാപിതാക്കളെ ഇറക്കിവിടുന്ന ഈ കാലഘട്ടത്തിന്റെ മക്കളില്‍ ചിലര്‍ക്കെങ്കിലും ഒരു ഓര്‍മപ്പെടുത്തലാണ്.
രോഗമോ പ്രായമോ സ്നേഹിക്കപെടാതിരിക്കാനുള്ള കാരണം അല്ലെന്ന ശക്തമായ ഓര്‍മപ്പെടുത്തല്‍.
ലിസ് ലോന
Discussion about this post