മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ സ്പുട്നിക് 5 വാക്സിന് പരീക്ഷണങ്ങള്‍ക്ക് വിധേയരാകാന്‍ ജനങ്ങളെ ക്ഷണിച്ച് മോസ്‌കോ മേയര്‍ സെര്‍ഗി സോബ്യാനിന്‍. ‘വാക്സിന് വേണ്ടി നമ്മള്‍ കാത്തിരിക്കുകയായിരുന്നു, ഇപ്പോഴത് നമ്മുടെ കൈവശമുണ്ട്. കൊറോണ വൈറസിനെ തുരത്താനുള്ള യജ്ഞത്തിന്റെ ഭാഗമായി വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മുഖ്യപങ്കാളികളാകാന്‍ മോസ്‌കോയിലെ ജനങ്ങള്‍ക്ക് കിട്ടിയ അസുലഭ അവസരമാണിത്’ എന്നാണ് മേയര്‍ പറഞ്ഞത്. ദീര്‍ഘകാലത്തെ ഗവേഷണഫലമാണ് സ്പുട്നികിന്റെ വികസനമെന്നും സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ തന്നെ ആദ്യ കൊവിഡ് വാക്സിനെന്ന് വിശേഷിപ്പിക്കുന്ന സ്പുട്നിക് 5 മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് ഈ മാസം ആദ്യം തന്നെ റഷ്യ അനുമതി നല്‍കിയിരുന്നു. വാക്സിന്‍ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തുമെന്നും വാക്സിന്റെ രജിസ്ട്രേഷന് ശേഷമുള്ള ആറുമാസക്കാലം 40,000 പേരെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണം ലക്ഷ്യമിട്ടിട്ടുണ്ടെന്നും സ്പുട്നിക് ഉപയോഗിക്കാന്‍ ജനങ്ങളെ ക്ഷണിക്കുന്നതിനൊപ്പം സെര്‍ഗി സോബ്യാനിന്‍ വ്യക്തമാക്കി.
കൊവിഡ് വാക്സിനായ സ്പുട്നിക് 5 വാക്സിന് 40000ത്തിലധികം പേരില്‍ പരീക്ഷിക്കാനൊരുങ്ങിയിരിക്കുകയാണ് റഷ്യ. വലിയ തോതില്‍ വാക്സിന്‍ നിര്‍മ്മാണം ഒക്ടോബറില്‍ ആരംഭിക്കുമെന്നും നവംബര്‍-ഡിസംബര്‍ മാസത്തോടെ വാക്സിന്‍ മറ്റ് രാജ്യങ്ങള്‍ നല്‍കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് റഷ്യ. അതേസമയം കൊവിഡ് വാക്സിനായ സ്പുട്‌നിക് 5 വാക്‌സിനെ കുറിച്ച് റഷ്യയോട് കൂടുതല്‍ വിവരങ്ങള്‍ തേടിയിരിക്കുകയാണ് ലോകാരോഗ്യസംഘടന. നിലവില്‍ റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിനെ പറ്റി ഒരു വിലയിരുത്തലിലേക്ക് കടക്കാന്‍ ആകില്ലെന്നും തുടര്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്നുമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്.
Discussion about this post