വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 8.28 ലക്ഷമായി. രണ്ടു കോടി 43 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ ഒരു കോടി 68 ലക്ഷം പേരാണ് രോഗമുക്തി നേടിയത്.
അതേസമയം അമേരിക്കയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 60 ലക്ഷത്തോട് അടുക്കുകയാണ്. ബ്രസീലില്‍ കൊവിഡ് രോഗികളുടെ എണ്ണം മുപ്പത്തിയേഴു ലക്ഷം കടന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ ഇപ്പോള്‍ ഇന്ത്യയിലാണ്. അമേരിക്കയില്‍ പ്രതിദിനം നാല്പത്തിരണ്ടായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത് എഴുപത്തി അയ്യായിരമാണെന്നാണ് വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Discussion about this post