കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം രണ്ട് കോടി 40 ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് കോടി 40 ലക്ഷം കടന്നു. വൈറസ് ബാധമൂലം ഇതുവരെ മരിച്ചത് എട്ട് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തിലധികം പേരാണ്. അതേസമയം ഒരു കോടി അറുപത്തിയഞ്ച് ലക്ഷം പേര്‍ ഇതിനോടകം രോഗമുക്തി നേടി.

ലോകത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള അമേരിക്കയില്‍ പുതുതായി മുപ്പത്തിയാറായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം അന്‍പത്തിയൊന്‍പത് ലക്ഷത്തി അമ്പത്തി രണ്ടായിരവും മരണം ഒരു ലക്ഷത്തി എണ്‍പത്തിരണ്ടായിരവും കടന്നു.

രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ നാല്‍പ്പത്തിയാറായിരത്തോളം പേര്‍ക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം മുപ്പത്തിയാറ് ലക്ഷത്തി എഴുപത്തി നാലായിരം കടന്നു. റഷ്യയില്‍ നാലായിരത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 32 ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിനരോഗബാധ ഇന്ന് അറുപതിനായിരം കടന്നേക്കും.

Exit mobile version