വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക കെല്യാന കോണ്‍വേ രാജിവെച്ചു. തന്റെ കുട്ടികളുടെ കാര്യങ്ങളില്‍ കുടുതല്‍ ശ്രദ്ധചെലുത്താനാണ് രാജിവെച്ചത് എന്നാണ് അവര്‍ അറിയിച്ചത്. ഈ മാസം അവസാനത്തോടെ വൈറ്റ് ഹൗസ് വിടുമെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം കെല്യാനയുടെ ഭര്‍ത്താവും ട്രംപിന്റെ രൂക്ഷവിമര്‍ശകനുമായ ജോര്‍ജ് കോണ്‍വേയും കുടുംബകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിനായി പൊതു പ്രവര്‍ത്തനങ്ങളില്‍നിന്നു തല്‍ക്കാലം വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നത് തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയസമിതിയായ ലിങ്കണ്‍ പ്രോജക്ടിന്റെ സ്ഥാപകരില്‍ ഒരാളാണ് ജോര്‍ജ്.