വിവാഹാഘോഷം വെട്ടിച്ചിരുക്കി അനാഥ മന്ദിരത്തില്‍ ഭക്ഷണം നല്‍കി സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുകയാണ് ദമ്പതികള്‍. ഒഹിയോ സ്വദേശികളായ ടെയ്‌ലറും മെലാനിയുമാണ് ഹൃദയം നിറഞ്ഞ പ്രവര്‍ത്തിയിലൂടെ താരമായിരിക്കുന്നത്.
ആര്‍ഭാടമായി വിവാഹം നടത്തണമെന്ന പദ്ധതിയിലായിരുന്നു ഇരുവരും. എന്നാല്‍ അതിനിടെയാണ് കൊറോണയുടെ വരവ്. ഇതോടെ മറ്റു വിവാഹച്ചെലവുകള്‍ ചുരുക്കിയെങ്കിലും ഏല്‍പ്പിച്ച ഭക്ഷണത്തിന്റെ കാര്യത്തില്‍ നിന്ന് ഇരുവരും പിന്നോട്ടുമാറിയില്ല. പകരം ആ ഭക്ഷണം അന്നേദിവസം തങ്ങളുടെ കൈകളാല്‍ അനാഥമന്ദിരത്തില്‍ വിളമ്പിക്കൊടുക്കുകയായിരുന്നു.
150 ഓളം പേര്‍ക്കുള്ള ഭക്ഷണമാണ് മെലാനിയും ഭര്‍ത്താവും ഏല്‍പ്പിച്ചിരുന്നത്. ഇത് മുഴുവന്‍ ലോറാസ് ഹോം എന്ന പേരില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നടത്തുന്ന ആശ്രിത മന്ദിരത്തിലേയ്ക്ക് നല്‍കി. കൊവിഡ് യഥാര്‍ത്ഥത്തിലുള്ള പദ്ധതികളില്‍ പാളിച്ച വരുത്തിയെങ്കിലും ദൈവം തങ്ങള്‍ സ്വപ്നം കണ്ടതിനേക്കാള്‍ മനോഹരമാക്കി മാറ്റി ഈ ദിവസമെന്ന് ഇരുവരും പറയുന്നു.
അന്തേവാസികളെല്ലാവരും തങ്ങളുടെ നന്മയ്ക്കു വേണ്ടി പ്രാര്‍ഥിക്കുമെന്നു പറഞ്ഞു. തന്നെ രാജകുമാരിയെപ്പോലെയാണ് അവര്‍ കണ്ടത്. ആ ദിവസത്തിനു മുമ്പ് ആരും താനിത്രത്തോളും സുന്ദരിയാണെന്നു പറഞ്ഞിട്ടില്ല. – മെലാനി പറയുന്നു.