വാഷിങ്ടൺ: അമേരിക്കയിൽ നവംബറിൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുതുതന്ത്രങ്ങൾ പയറ്റി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ സമൂഹത്തിന്റെ വോട്ട് സ്വന്തമാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൈകോർത്തു പിടിച്ചു നടക്കുന്ന ട്രംപിന്റെ വീഡിയോയാണ് ട്രംപ് പാളയത്തിൽ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്തിറക്കിയത്.
കഴിഞ്ഞ വർഷം ഹൂസ്റ്റണിൽ നടന്ന ഹൗഡി മോഡി പരിപാടിയിലെയും ഈ വർഷം ഫെബ്രുവരിയിൽ അഹമ്മദാബാദിൽ നടന്ന നമസ്തേ ട്രംപിലേയും ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയിലെ ഇരുപതു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരിൽ സ്വാധീനം ഉറപ്പിക്കലാണ് ട്രംപിന്റെ ലക്ഷ്യം.
Discussion about this post