ലണ്ടന്‍; മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന കണ്ണട യുകെയില്‍ ലേലത്തിലൂടെ വിറ്റു. മഹാത്മാ ഗാന്ധി ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണം പൂശിയ കണ്ണട 3,40,00 യുഎസ് ഡോളറിന് (ഏകദേശം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം) ആണ് ലേലത്തില്‍ പോയത്. ഈസ്റ്റ് ബ്രിസ്റ്റോള്‍ ഓക്ഷന്‍സ്’ എന്ന കമ്പനിയാണ് ലേലം നടത്തിയത്.
മഹാത്മ ഗാന്ധി ഉപയോഗിച്ചിരുന്ന കണ്ണട തന്റെ കൈവശമുള്ള കാര്യം കത്തിലൂടെയാണ് ഒരാള്‍ ‘ഈസ്റ്റ് ബ്രിസ്റ്റോള്‍ ഓക്ഷന്‍സ്’ എന്ന കമ്പനിയെ അറിയിച്ചത്. അദ്ദേഹത്തിന്റെ അമ്മാവന് ദക്ഷിണാഫ്രിക്കയില്‍ വച്ച് 1920കളിലോ മുപ്പതുകളിലോ ആയി ഗാന്ധി നേരിട്ട് സമ്മാനിച്ചതാണ് കണ്ണട എന്നാണ് കത്തില്‍ അറിയിച്ചത്.
ഇത്രയും വര്‍ഷങ്ങള്‍ വീട്ടില്‍ സൂക്ഷിച്ച കണ്ണട, നാലാഴ്ച മുമ്പാണ് ലേലത്തില്‍ വില്ക്കാന് താല്പര്യം പ്രകടിപ്പിച്ച് വീട്ടുകാര്‍ കത്ത് നല്‍കിയത്.പ്രതീക്ഷിച്ചതിനെക്കാളെല്ലാം മികച്ച തുകയ്ക്കാണ് ലേലം നടന്നതെന്നും ഇതില്‍ ഏറെ സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ടെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.
Discussion about this post