ന്യൂഡല്‍ഹി: വാക്സീന് വന്നതു കൊണ്ട് മാത്രം ലോകത്താകമാനം വ്യാപിച്ച കോവിഡ് മഹാമാരി അവസാനിക്കില്ലെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. തങ്ങള്‍ക്ക് കാര്യങ്ങള്‍ പഴയപടിയാക്കാന്‍ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
കോവിഡിനെതിരായ ആഗോള പോരാട്ടത്തില്‍ വാക്സീന് ഒരു ‘സുപ്രധാന ടൂള്‍’ ആയിരിക്കും. എന്നാല്‍ ഇത് കോവിഡ് -19 മഹാമാരിയെ സ്വന്തമായി അവസാനിപ്പിക്കില്ല. എല്ലാറ്റിനും പരിഹാരമാകുന്ന ഒരെണ്ണം ശാസ്ത്രജ്ഞര്‍ കണ്ടെത്തുമെന്ന് ഉറപ്പില്ലെന്നും ടെഡ്രോസ് പറഞ്ഞു.
വൈറസിനെ താഴ്ന്ന നിലയിലേക്ക് എത്തിക്കുന്നതിന് ലോക നേതാക്കളും പൊതുജനങ്ങളും അവരുടെ ദൈനംദിന ജീവിതത്തില്‍ സ്ഥിരമായ മാറ്റങ്ങള്‍ വരുത്തേണ്ടതിനെ കുറിച്ച് പഠിക്കണം. അതേസമയം, ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല, കാര്യങ്ങള്‍ പഴയപടിയാകാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കുറഞ്ഞത് 30 വാക്സീനുകളെങ്കിലും നിലവില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഉണ്ട്. എന്നാല്‍, അവ സുരക്ഷിതവും ഫലപ്രദവുമാകുമെന്ന് ഉറപ്പില്ലെന്നും വാക്സീനുകള്‍ക്കായുള്ള മനുഷ്യ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണെങ്കിലും, പ്രധാന ചോദ്യങ്ങള്‍ അവശേഷിക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നുവെന്നും ടെഡ്രോസ് പറഞ്ഞു.
കോവിഡ് -19 ഡിസംബറില്‍ കണ്ടെത്തി. വൈറസിനെക്കുറിച്ച് നിരവധി ഗവേഷണ പ്രബന്ധങ്ങളും പഠനങ്ങളും പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും, ഇത് ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നോ അല്ലെങ്കില്‍ സുഖം പ്രാപിച്ചതിനുശേഷം ആരെയെങ്കിലും പിന്നീട് രോഗത്തില്‍ നിന്ന് എങ്ങനെ സംരക്ഷിക്കുന്നുവെന്നോ ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും പൂര്‍ണമായി മനസ്സിലായിട്ടില്ല.
പൊതുജനാരോഗ്യത്തിന്റെയും രോഗനിയന്ത്രണത്തിന്റെയും അടിസ്ഥാനകാര്യങ്ങള്‍ പരിശീലിപ്പിക്കുന്നതിലൂടെ ലോക നേതാക്കള്‍ക്ക് പുതിയ പകര്‍ച്ചവ്യാധികള്‍ തടയാന്‍ കഴിയുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. രോഗികളെ പരിശോധിക്കുക, ഒറ്റപ്പെടുത്തുക, ചികിത്സിക്കുക, അവരുടെ കോണ്ടാക്റ്റുകള് കണ്ടെത്തല്‍, ക്വാറന്റീന് എന്നിവ കൃത്യമായി നടപ്പിലാക്കുക, കമ്മ്യൂണിറ്റികളെ അറിയിക്കുക, ശാക്തീകരിക്കുക, ശ്രദ്ധിക്കുക ഇതമാത്രമാണ് വഴിയെന്നും അദ്ദേഹം ഓഗസ്റ്റ് 3 ന് പറഞ്ഞിരുന്നു.
കോവിഡ് മാത്രമല്ല, ചരിത്രത്തിലുടനീളം, മറ്റുരോഗങ്ങളും പകര്‍ച്ചവ്യാധിയും സമ്പദ് വ്യവസ്ഥയെയും സമൂഹത്തെയും മാറ്റിമറിച്ചിട്ടുണ്ടെന്നും ടെഡ്രോസ് പറഞ്ഞു. പ്രത്യേകിച്ചും, കാലാവസ്ഥാ വ്യതിയാനത്തോട് പ്രതികരിക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് കോവിഡ് -19 പുതിയ പ്രചോദനം നല്‍കിയെന്നും മഹാമാരി വന്നതോടെ ശുദ്ധമായ ആകാശവും നദികളും ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post