ജെനീവ: ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന കൊവിഡ് 19 മഹാമാരി രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചേക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ലോകാരോഗ്യ സംഘടനാ മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ്. 1918 ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്ലൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഈ കാലത്ത് കൊവിഡ് 19 ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം രോഗം പടര്‍ന്ന് പിടിക്കാനുള്ള ശൃംഖല മുമ്പത്തേക്കാല് ഇപ്പോള്‍ കൂടുതലാണെന്നും ദേശീയ ഐക്യവും ലോക സാഹോദര്യവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൊവിഡ് മൂലം ഇതുവരെ എട്ട് ലക്ഷം പേരാണ് മരിച്ചത്.
അതേസമയം പിപിഇ കിറ്റില്‍ അഴിമതി നടത്തുന്നത് കൊലപാതകത്തിന് തുല്യമാണെന്നും പിപിഇ കിറ്റ് ഇല്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുകയാണെങ്കില്‍ അവരുടെ ജീവന് അപകടത്തിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ വൈറസസ് വ്യാപനം രൂക്ഷമായിരിക്കുന്നത് അമേരിക്ക, ബ്രസീല്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്.
Discussion about this post