ടോക്കിയോ: ട്രാന്‍സ്പാരന്റ് ഗ്ലാസുകള്ക്കൊണ്ട് ചുമരുകള്‍ നിര്‍മ്മിച്ച പൊതുശൗചാലയങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ടോക്കിയോയിലാണ് വ്യത്യസ്തമായ ശുചിമുറികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പൊതു ശുചിമുറികളെ പറ്റിയുള്ള ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കമെന്ന് അധികൃതര്‍ അറിയിച്ചു.
‘ ഒരു പൊതു ശുചിമുറിയില്‍ പോവുമ്പോള്‍ രണ്ടു കാര്യങ്ങളാണ് നമ്മള് പ്രധാനമായും ആശങ്കപ്പെടുക. പ്രത്യേകിച്ചും പാര്‍ക്കുകളില്‍, ആദ്യത്തേത് വൃത്തിയാണ്. രണ്ടാമത്തേത് ഉള്ളില്‍ ആരെങ്കിലും ഉണ്ടോ എന്നും,’ ടോക്കിയോ ടോയ്ലെറ്റ് പ്രൊജക്ട് വെബ്സൈറ്റില്‍ പറയുന്നു. പുതിയ ചുമരുകള്‍ മൂലം ടോയ്ലെറ്റിലെ റെസ്റ്റ് റൂമില്‍ വിശ്രമിക്കുന്നവരെ പുറത്തു നിന്നും കാണാം. ടോയ്ലറ്റിന് വൃത്തിയുണ്ടോ എന്നും പുറത്തു നിന്നു കാണാന്‍ സാധിക്കും വിധത്തിലാണ് നിര്‍മ്മാണം.
അതേസമയം, ടോയ്ലെറ്റിലേയ്ക്ക് ഒരാള്‍ കയറി വാതിലടച്ചാല്‍ ഉള്ളിലുള്ളവരെ കാണാനാവാത്ത വിധം ഗ്ലാസ് ചുമരുകള്‍ വിധം മങ്ങും. ഇതാണ് ശുചിമുറിയുടെ പ്രധാന പ്രത്യേകത. അതേ സമയം ഉള്ളിലുള്ളവര്‍ക്ക് ഗ്ലാസുകള്‍ മങ്ങിയോ എന്ന് മനസ്സിലാക്കാന്‍ കഴിയില്ല. അതിനാല്‍ ഡോര്‍ ലോക്ക് ചെയ്യേണ്ടത് പരമ പ്രധാനമാണെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post